Monsoon forcast. Kerala 2021

2021 ൽ രാജ്യത്ത് 'സാധാരണ' (Normal) മൺസൂൺ. കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ (Above Normal) ലഭിക്കാൻ സാധ്യത*

*2021 തെക്ക് പടിഞ്ഞാറൻ കാലവർഷം (ഇടവപ്പാതി) സാധാരണ മഴ ആയിരിക്കും രാജ്യത്ത് നൽകുക എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം കേരളത്തിൽ ഇത്തവണ കാലവർഷം സാധാരണയിൽ കൂടുതലാവാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ആദ്യ ഘട്ട മൺസൂൺ പ്രവചനത്തിൽ (First Stage Long Range Forecast) വ്യക്തമാക്കുന്നത്.*

*കാലാവസ്ഥ വകുപ്പിൻറെ (IMD) വിവിധ കാലാവസ്ഥ മോഡലുകളുടെ പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ആദ്യഘട്ട ദീർഘകാല പ്രവചനം (Long Range Forecast) സൂചിപ്പിക്കുന്നത് ഇന്ത്യയിൽ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള ശരാശരി മഴ ദീർഘകാല ശരാശരിയുടെ 98 % ആയിരിക്കുമെന്നാണ്.(ഇന്ത്യയുടെ ദീർഘകാല ശരാശരി മൺസൂൺ മഴ 88 സെ.മീ ആണ്). ഇത്തവണ കാലവർഷം സാധാരണയിലാകാൻ 40% സാധ്യതയും സാധാരണയിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യത 16 ശതമാനവും സാധാരണയിൽ കുറഞ്ഞുള്ള മഴ ലഭിക്കാനുള്ള സാധ്യത 25 ശതമാനവുമാണെന്നാണ് പ്രവചനത്തിൽ സൂചിപ്പിക്കുന്നത്.*

കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്റാറ്റിസ്റിറ്ക്കൽ മോഡൽ കൂടാതെ ഡൈനാമിക്കൽ മോഡൽ കൂടി ഉപയോഗിച്ചാണ് ഇത്തവണ ആദ്യ ഘട്ട പ്രവചനം നടത്തിയത്. ഒപ്പം സംസ്ഥാന അടിസ്ഥാനത്തിലുള്ള പ്രവചനവും നൽകി.

മൺസൂൺ മാസങ്ങളിൽ കാലവർഷത്തെ സ്വാധീനിക്കുന്ന പ്രതിഭാസങ്ങളായ ENSO ന്യൂട്രൽ അവസ്ഥയിൽ തുടരാനും ഇന്ത്യൻ ഓഷ്യൻ ഡൈപോൾ (IOD ) നെഗറ്റീവ് സാഹചര്യത്തിലേക്ക് മാറാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന. 

*Disclaimer : രാജ്യത്താകെ ലഭിക്കുന്ന ശരാശരി മഴയെ സംബന്ധിച്ചുള്ള പ്രവചനം മാത്രമാണ് ഇത്. അപകടങ്ങൾ സൃഷ്ടിക്കുന്ന അതിതീവ്ര മഴ ദിനങ്ങൾ ഉണ്ടാകുമോ എന്നുള്ള കാര്യങ്ങൾ ഈ പ്രവചനത്തിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുകയില്ല.*

*കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി*

പുറപ്പെടുവിച്ച സമയം - 16/04/2021, 1 pm

Vineesh V
Assistant Professor of Geography,
Government College Chittur, Palakkad
Government of Kerala.

https://vineesh-geography.business.site

Comments

Popular posts from this blog

Spatial feature manipulation in remote sensing

Denman Glacier Losing Some of Its Footing

Difference between Kriging and IDW