Climate. Prediction. കാലാവസ്ഥ പ്രവചനം

കാലാവസ്ഥ പ്രവചനവും ട്രോളും 

1999 ഒഡിഷ സൂപ്പർ സൈക്ലോൺ മരണം 15,000മുകളിൽ
2013 ഒഡിഷ 'ഫാലിൻ 'ചുഴലിക്കാറ്റ് മരണം 45
2014 ഹുദ് ഹുദ് (ആന്ധ്രാ ) 124 മരണം
2016 'വാർധ' (തമിഴ്നാട് ) 24 മരണം
2017 ഓഖി (കേരള, തമിഴ്നാട് ) 245 
2019' ഫോനി '(ഒഡിഷ ) 40 മരണം
2020 'ആംഫൻ' (പശ്ചിമ ബംഗാൾ ) 12 
2020 'നിവാർ ' (തമിഴ്നാട് ) ഇതുവരെ 3.

1999 ലെ ചുഴലിക്കാറ്റിന്റെ വേഗം 260km/hr 15,000 കൂടുതൽ മരണം
2020 ൽ അതെ ശക്തിയുള്ള ആംഫൻ കരയിൽ പ്രവേശിച്ചപ്പോൾ നഷ്ടപെട്ടത് 12 ജീവിതങ്ങൾ. ഒടുവിൽ 'നിവാർ ' ചുഴലിക്കാറ്റിൽ എത്തി നിക്കുമ്പോൾ അത് കൈ വിരലുകൾ ഉപയോഗിച്ച് എണ്ണാവുന്ന അക്കങ്ങളിൽ മാത്രമായി ചുരുങ്ങി.

1999ൽ നിന്ന് 2020 എത്തുമ്പോൾ ശാസ്ത്രം ഒരുപാട് പുരോഗമിച്ചു. അപ്പോളും ജനങ്ങൾ കാലാവസ്ഥ പ്രവചനത്തെ ഒരു ട്രോൾ ആയി കണ്ട് കൊണ്ടിരുന്നു.

നമ്മുടെ കാലാവസ്ഥ പ്രവചനം എത്രമാത്രം പുരോഗമിച്ചിരിക്കുന്നു എന്ന് മുകളിൽ കൊടുത്ത് കണക്കുകൾ വായിച്ചാൽ മനസിലാക്കാവുന്നതേയുള്ളു. അതും ഇത്രയൊക്കെ നാം പുരോഗതി പ്രാപിച്ചത് കാലാവസ്ഥ പ്രവചനം ഏറ്റവും ബുദ്ധിമുട്ടുള്ള ട്രോപിക്കൽ മേഖലയിൽ നിന്ന് കൊണ്ടാണ് എന്നതും അഭിമാനിക്കാവുന്ന നേട്ടങ്ങൾ തന്നെ ആണ്.

യൂറോപ്യൻ കാലാവസ്ഥ ഏജൻസിയും (ECMWF), അമേരിക്കൻ കാലാവസ്ഥ ഏജൻസിയും(GFS) 'നിവാർ' ആദ്യ ഘട്ടങ്ങളിൽ ഇടുക്കി വഴിയും പാലക്കാട്‌ വഴിയും കടന്നു പോകുംമെന്ന് വരെ പ്രവചിച്ചപ്പോൾ കേന്ദ്ര കാലാവസ്ഥ വകുപ്പ് തുടക്കം മുതൽ പുതുചേരിക്ക് സമീപം പ്രവചിച്ചു. ഒടുവിൽ മറ്റ് രണ്ട് ഏജൻസികൾക്കും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ശരിവെക്കേണ്ടി വന്നു. ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും ലോകത്തിലെ ഏത് മറ്റ് കാലാവസ്ഥ ഏജൻസികൾക്ക് മുൻപിലും തലയുയർത്തി പിടിക്കാവുന്ന നിലവാരത്തിൽതന്നെയാണ്.




Vineesh V
Assistant Professor of Geography,
Directorate of Education,
Government of Kerala.
http://geogisgeo.blogspot.com

Comments

Popular posts from this blog

Spatial feature manipulation in remote sensing

Denman Glacier Losing Some of Its Footing

Difference between Kriging and IDW