Young Professionals at Disaster Management Institute




ഡിസാസ്റ്റർ മാനേജ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ യംഗ് പ്രൊഫഷണൽസ്- പ്രതിമാസ വേതനം 37500 രൂപ.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെൻ്റ്, കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുവാൻ,  യുവ പ്രൊഫഷണലുകളുടെ പാനൽ രൂപീകരിക്കുന്നു.

ഡിസാസ്റ്റർ റസ്പോൺസ് & റിക്കവറി, റസൈലിയൻ്റ് ഇൻഫ്രാസ്ട്രക്ചർ, ഗവർണൻസ് & ഇൻക്ലൂസീവ്
ഡിസാസ്റ്റർ റസ്പോൺസ് & റിക്കവറി,
എൻവയൺമൻ്റൽ ഡിസാസ്റ്റർ റിസ്ക് മാനേജ്മൻ്റ്, ജിയോ മെറ്റിയോറോളജിക്കൽ റിസ്ക് മാനേജ്മെൻ്റ്, കെമിക്കൽ ബയോളജിക്കൽ റേഡിയോളജിക്കൽ  ന്യൂക്ലിയാർ & സൈബർ റിസ്ക് മാനേജ്മെൻ്റ് തുടങ്ങിയ, ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ വിവിധ ഡിവിഷനുകളിലായി, നിശ്ചിത പ്രവർത്തനമേഖലയിൽ, നിലവാരമുള്ള സംഭാവനകളാണ് തിരഞ്ഞെടുക്കപ്പെടുന്നവരിൽനിന്നും പ്രതീക്ഷിക്കുന്നത്.

ബന്ധപ്പെട്ട/അനുബന്ധ മേഖലയിൽ; ബിരുദവും രണ്ടു വർഷത്തെ പ്രവർത്തിപരിചയവും/പി.ജി.യും ഒരു വർഷത്തെ പ്രവർത്തിപരിചയവും/ പി.എച്ച്.ഡി. വേണം. പ്രായം, 31.7.2020 ന് 35 ൽ താഴെയായിരിക്കണം.

മികവ്, ആവശ്യകത എന്നിവ പരിഗണിച്ച് ഒരു വർഷത്തേക്കാകും ആദ്യം അവസരം ലഭിക്കുക. കാലയളവ് നീട്ടാം. പ്രതിമാസ വേതനം 37500 രൂപ. ഡൽഹിയിലാകും പ്രവർത്തിക്കേണ്ടത് .

അപേക്ഷാ മാതൃക, വിശദാംശങ്ങൾ എന്നിവ അടങ്ങുന്ന വിജ്ഞാപനം https://nidm.gov.in ൽ ലഭിക്കും.

അപേക്ഷ സെപ്തംബർ 14 വരെ സ്വീകരിക്കും. ഇമെയിൽ വിലാസം: yp.nidm@gmail.com


....

Vineesh V
Assistant Professor of Geography,
Directorate of Education,
Government of Kerala.
https://www.facebook.com/Applied.Geography
http://geogisgeo.blogspot.com
🌏🌎
🌐🌍

Comments

Popular posts from this blog

Spatial feature manipulation in remote sensing

Denman Glacier Losing Some of Its Footing

Difference between Kriging and IDW