Weather Updates. Kerala. Monsoon. Geography

കാലവർഷം  കേരളത്തിൽ 2% മഴക്കുറവ്. 
ഓഗസ്റ്റ് 1-15 വരെ  പെയ്തത് 121% അധിക മഴ 

120 ദിവസം നീണ്ടു നിൽക്കുന്ന കാലവർഷം അതിന്റെ പകുതി ദൂരം പിന്നിട്ടപ്പോൾ ( 76 ദിവസം ) കേരളത്തിൽ ഇതുവരെ 2% മഴക്കുറവ്.  ജൂൺ 1 മുതൽ ഓഗസ്റ്റ് 15 വരെയുള്ള കണക്ക് പ്രകാരം കേരളത്തിന്‌ ലഭിക്കേണ്ടതു  1602  മില്ലിമീറ്റർ മഴ. ഇതുവരെ പെയ്തത് 1578 മില്ലിമീറ്റർ . 2% കുറവ്. 

 ഓഗസ്റ്റ് 1- 15 വരെ  ലഭിച്ചത്  528.1 mm സാധാരണ ലഭിക്കേണ്ടതിന്റെ ( 239 mm) 121% അധിക മഴ. 

ഓഗസ്റ്റ് 15 അവസാനിക്കുമ്പോൾ 

  2020            2% കുറവ്. 
 2019             1 % കൂടുതൽ 
 2018            30 % കൂടുതൽ 
 
ജൂണിൽ 17 % കുറവ് 

നേരത്തെ ജൂൺ മാസത്തിൽ 17% കുറവായിരുന്നു. ജൂണിൽ ലഭിക്കേണ്ട 643 മില്ലിമീറ്റർ സ്ഥാനത്തു ലഭിച്ചത് 536.1 മില്ലിമീറ്റർ. 

2019ൽ  44% കുറവ് മഴയായിരുന്നു 
2018ൽ   15% കൂടുതൽ 

ജൂലൈ 29 % കുറവ് 

ജൂലൈ മാസത്തിൽ സാധാരണയായി 726. 1 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടത്. ഇതുവരെ പെയ്തത് 514 മില്ലിമീറ്റർ 29 % കുറവ് 

2019ൽ  21% ആയിരുന്നു കുറവ്. 
2018ൽ   18%  കൂടുതൽ 

വയനാട്, തൃശൂർ ഏറ്റവും കുറവ് 

കേരളത്തിൽ   വയനാട്, തൃശൂർ ജില്ലകളിൽ ആണ് ഏറ്റവും ശരാശരിയേക്കാൾ  ഏറ്റവും കുറവ് മഴ ലഭിച്ചത്.  വയനാട്  ശരാശരി ലഭിക്കേണ്ടതിനേക്കാൾ 26% കുറവ് മഴ മാത്രമാണ് ഇതുവരെ ലഭിച്ചത്. അതെ സമയം തൃശൂർ ജില്ലയിൽ  ഇതുവരെ  22% മഴ കുറവാണ് ലഭിച്ചത്. മലപ്പുറം (-15%) ഇടുക്കി ( -12%), ആലപ്പുഴ (-5%) എന്നിവയാണ്  ശരാശരിയേക്കാൾ കുറവ് മഴ ലഭിച്ച മറ്റ് ജില്ലകൾ. 

കൂടുതൽ കോട്ടയം 

എന്നാൽ സാധാരണയെക്കാൾ   21% അധിക മഴ ലഭിച്ച കോട്ടയം ആണ്  മുന്നിൽ , കോഴിക്കോട്, തിരുവനന്തപുരം   ജില്ലകളിൽ 19%  അധിക മഴ ലഭിച്ചു. 

ജില്ലകളിൽ ഏറ്റവും കൂടുതൽ മഴ കാസറഗോഡ് ആണെങ്കിലും (2527 mm)  സാധാരണ ലഭിക്കേണ്ട (2081mm)  മഴയെക്കാൾ 5% മാത്രംമാണ് കൂടുതൽ  ഇതുവരെ ലഭിച്ചത്. 

അടുത്ത രണ്ടാഴ്ച കേരളത്തിൽ പൊതുവെ കാലവര്ഷം ദുരബലമായി തുടരാൻ സാധ്യത. 

.


....

Vineesh V
Assistant Professor of Geography,
Directorate of Education,
Government of Kerala.
http://geogisgeo.blogspot.com
🌏🌎
🌐🌍

Comments

Popular posts from this blog

Spatial feature manipulation in remote sensing

Covid 19 Spreading. Corona Update

Rajasthan Public Service Commission (RPSC) has announced Recruitment of 918 Assistant Professors. Geography 48 Post