History of Super Cyclones. ഉം പുൻ ചുഴലിക്കാറ്റ്. 🌪️🌪️🌪️ Cyclone Amphan

#Cyclone 
#Amphan
Cyclone Amphan

സൂപ്പർ സൈക്ലോൺ  ചരിത്രം 

'ഉം പുൻ 'സൂപ്പർ സൈക്ലോൺ ആയി 

നോർത്ത് ഇന്ത്യൻ മഹാ സമുദ്രത്തിലെ ഇതുവരെ യുള്ള ഏറ്റവും ശക്തമായ ചുഴലിക്കാറ്റുകളിൽ  ഒന്നായി മാറി 'ഉം പുൻ '

ചുഴലിക്കാറ്റിന്റെ വേഗത 222 km /hr കൂടുതൽ വരുന്ന ചുഴലിക്കാറ്റുകളെയാണ്  'സൂപ്പർ സൈക്ലോൺ ' എന്ന് വിളിക്കുന്നത് 

 1999  രൂപപ്പെട്ട ' ഒഡിഷ സൂപ്പർ സൈക്ലോണിന് '  ശേഷം ബംഗാൾ ഉൾക്കടലിൽ  രൂപപ്പെടുന്നആദ്യ   സൂപ്പർ സൈക്ലോൺ ആണ്' ഉം പുൻ '

ഇന്ത്യൻ മഹാസമുദ്രത്തിൽ (അറബിക്കടൽ +ബംഗാൾ ഉൾക്കടൽ ) രൂപപ്പെടുന്ന 10 മത്തെ മാത്രം  സൂപ്പർ സൈക്ലോൺ ആണ് ഉം പുൻ 

ഉം പുൻ ചുഴലിക്കാറ്റിന്റെ പരമാവധി വേഗത  മണിക്കൂറിൽ 265  കിലോമീറ്റർ വരെയാണ് പ്രവചിച്ചിരിക്കുന്നത്. 1999 ലെ ഇതുവരെയുള്ള ഏറ്റവും ശക്തമായ ഒഡിഷ ചുഴലിക്കാറ്റിന്റെ പരമാവധി കാറ്റിന്റെ വേഗത 260 km/hr  ആയിരുന്നു. 

കഴിഞ്ഞ വർഷം (2019) അറബിക്കടലിൽ രൂപപ്പെട്ട 'ക്യാർ ' ചുഴലിക്കാറ്റ് ആണ് ഏറ്റവും അവസാനം ഉണ്ടായ സൂപ്പർ സൈക്ലോൺ. 

സൂപ്പർ സൈക്ലോൺ 

2019  ക്യാർ  സൂപ്പർ സൈക്ലോൺ (255 km/hr)


2007 ഗോനു  സൂപ്പർ സൈക്ലോൺ (235  km/hr)

1999  ഒഡിഷ  സൂപ്പർ സൈക്ലോൺ (260 km/hr)

 1991 ബംഗ്ലാദേശ് സൂപ്പർ സൈക്ലോൺ (235 km/hr)

1990  ആന്ധ്രാപ്രദേശ് സൂപ്പർ സൈക്ലോൺ (235 km/hr)

1987  ഗേ സൂപ്പർ സൈക്ലോൺ (230 km/hr)

1977  ആന്ധ്രാ പ്രദേശ് സൂപ്പർ സൈക്ലോൺ (250km/hr)

1964  രാമേശ്വരം സൂപ്പർ സൈക്ലോൺ (240 km/hr)

1963  ബംഗ്ലാദേശ് സൂപ്പർ സൈക്ലോൺ (240 km/hr)




....


Vineesh V
Assistant Professor of Geography,
Directorate of Education,
Government of Kerala.
https://g.page/vineeshvc

Comments

Popular posts from this blog

Filtering in Remote Sensing. Convolution. Edge enhancement. Low pass filter and High-pass filter

Tracing Tracing Testing Treating Dharavi's Covid 19 Defense Model

PhD positions (m/f/d) | Flora Incognita Max Planck Institute for Biogeochemistry