Posts

Showing posts from February, 2021

Genaration fellowship.

Image
ജനറേഷൻ ഫെല്ലോഷിപ്പ്: ഫെബ്രവരി 12 വരെ അപേക്ഷിക്കാം  ഊർജം, സമ്പദ് വ്യവസ്ഥ, പരിസ്ഥിതി എന്നീ മേഖലകൾ നേരിടുന്ന വലിയ വെല്ലുവിളികൾക്ക് പ്രായോഗികമായ പ്രശ്നപരിഹാരങ്ങൾ നിർദ്ദേശിക്കാൻ പ്രാപ്തരായ പുതു തലമുറ ചിന്തകരെ വളർത്തിയെടുക്കാൻ ലക്ഷ്യമിടുന്ന  "ബ്രേക്ക് ത്രൂ ജനറേഷൻ ഗവേഷണ ഫെല്ലോഷിപ്പുകൾ" - ക്ക് ഫെബ്രുവരി 12 വരെ അപേക്ഷിക്കാം. ഓക് ലാൻ്റ് (കാലിഫോർണിയ) ആസ്ഥാനമായി പ്രവർത്തിക്കുന്ന പരിസ്ഥിതി ഗവേഷണ സ്ഥാപനമായ ബ്രേക്ക് ത്രൂ ഇൻസ്റ്റിറ്റൂട്ടിൻ്റെ, 'ബ്രേക്ക് ത്രൂ ജനറേഷൻ' സംരംഭമാണ്, ഫെല്ലോഷിപ്പുകൾ ഒരുക്കുന്നത്. പത്ത് ആഴ്ച നീണ്ടുനിൽക്കുന്നതാണ് പ്രോഗ്രാം. ബൂട്ട് ക്യാമ്പിൽ തുടങ്ങുന്ന പ്രോഗ്രാമിൽ, തുടർന്ന് എനർജി, സിറ്റീസ്, ഫുഡ് & ഫാമിംഗ് എന്നീ മൂന്നു വിഭാഗങ്ങളിലായി ചർച്ചകൾ നടക്കും. പോളിസി ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ വിശിഷ്ടാംഗങ്ങൾ, പോളിസി വൈറ്റ് പേപ്പർ, റിപ്പോർട്ടുകൾ, മെമ്മോസ് എന്നിവ തയ്യാറാക്കണം. കൂടാതെ ചിന്തകർ, എഴുത്തുകാർ, സ്കോളർമാർ എന്നിവരുമായുള്ള സംവാദങ്ങൾ, അവരുടെ പ്രഭാഷണങ്ങൾ, ഡിബേറ്റുകൾ, വർക്കിംഗ് ഗ്രൂപ്പുകൾ എന്നിവയിൽ പങ്കെടുക്കാനും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അവസരം ലഭിക്കും.  2021 ജൂ...